ജമ്മുകശ്മീരില്‍ ഹിസ്ബുള്‍ മുജാഹുദ്ദീന്‍ ഭീകരൻ പിടിയിൽ

204

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സൈന്യത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ ഹിസ്ബുള്‍ മുജാഹുദ്ദീന്‍ ഭീകരനെ പിടികൂടി. ഷോപ്പിയാനിലെ ക്രവൂര സ്വദേശിയായ ആസിഫ് അഷറഫ് ആണ് ശ്രീനഗറിലെ ആശുപത്രിയില്‍ നിന്ന് പിടിയിലായത്. കാറിലെത്തിയ ഭീകരര്‍ സൈന്യത്തിനു നേരെ ആക്രമണം നടത്തുകയായിരുന്നു. ഷോപ്പിയാനില്‍ സൈന്യത്തിനു നേര്‍ക്ക് ആക്രമണം നടത്തിയ ശേഷം ആസിഫ് രക്ഷപെട്ടിരുന്നു. ഭീകരര്‍ എത്തിയ കാറിന്റെ ഉടമയാണ് ആസിഫ്.

NO COMMENTS