യുവതിയും ഇരട്ട കുട്ടികളും മരിച്ച സംഭവം: ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍

188

കുറ്റിപ്പുറം• കഴുത്തല്ലൂരില്‍ യുവതിയും ഇരട്ട കുട്ടികളും മരിച്ച സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. കഴുത്തല്ലൂര്‍ പനയത്തില്‍ ഫസല്‍ റഹ്മാന്‍, മാതാവായ സീനത്ത് എന്നിവരാണ് അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണക്കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.വളാഞ്ചേരി കൊളമംഗലം സ്വദേശി പരിതിയില്‍ ഹംസയുടെ മകള്‍ ജസീല (27), ഒരു വയസായ മകന്‍ മുഹമ്മദ് ഫര്‍ഹാന്‍, മകള്‍ഫാത്തിമ ഫര്‍ഹാന എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് ഒന്നിലേറെ തവണ ജസീല കുട്ടികളുമായി പിണങ്ങി പോയിരുന്നുവെന്നും മധ്യസ്ഥര്‍ ചേര്‍ന്നാണ് തിരിച്ചു വീട്ടില്‍ എത്തിച്ചതെന്നും പറയുന്നു.
ജസീല മാനസിക പീഡനത്തിന് ഇരയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. കുട്ടികളെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം ജസീല തീകൊളുത്തി മരിക്കുകയായിരുന്നു എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.