ഐ എസ് ബന്ധം : കണ്ണൂരില്‍ രണ്ടു പേര്‍ കൂടി അറസ്റ്റില്‍

195

കണ്ണൂര്‍: കണ്ണൂരില്‍ ഐ എസ് ബന്ധം ഉള്ള രണ്ടു പേര്‍ കൂടി അറസ്റ്റില്‍.ഇതോടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. കഴിഞ്ഞ നാലുമാസമായി ഇവരുടെ പ്രവര്‍ത്തനങ്ങള്‍ പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു. തലശേരി സ്വദേശികളായ ഹംസ, മനാഫ് എന്നിവരാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. കണ്ണൂര്‍ ചക്കരക്കല്‍ മുണ്ടേരി സ്വദേശികളായ മിതലജ്, റാഷിദ്, ചെട്ടുകുളം സ്വദേശി അബ്ദുള്‍ റസാഖ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഹംസ റിക്രൂട്ടിംഗ് സംഘ തലവനാണ്.

NO COMMENTS