കായംകുളത്ത് സര്‍ക്കാര്‍ ആശുപത്രയില്‍ പൂര്‍ണ്ണ ഗര്‍ഭിണിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍

178

ആലപ്പുഴ: ആലപ്പുഴ കായംകുളത്ത് സര്‍ക്കാര്‍ ആശുപത്രയില്‍ പൂര്‍ണ്ണ ഗര്‍ഭിണിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. കൊല്ലം പുത്തന്‍പട്ടത്താനം സ്വദേശി ആന്റോ ഐസക്കിനെയാണ് കായംകുളം പോലീസ് അറസ്റ്റ് ചെയ്തത്. സ്‌കാനിംഗ് മെഷീന്‍ അറ്റകുറ്റപ്പണിക്കെന്ന പേരിലെത്തിയ ഇയാള്‍ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
തുടര്‍ന്ന് സ്ത്രീ അമ്മയോടും ഭര്‍ത്താവിനോടും സംഭവം പറഞ്ഞു. ആശുപത്രി അധികൃതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് പ്രതിക്കെതിരെ പീഡനത്തിന് കേസെടുത്തു. രാത്രിയോടെ പ്രതിയെ പിടികൂടി അറസ്റ്റ് രേഖപ്പെടുത്തി. ആശുപത്രിയില്‍ നിന്ന് സ്‌കാനിംഗ് ഉപകരണം നന്നാക്കാന്‍ ഇയാളെ വിളിച്ചിരുന്നില്ല. നേരത്തെയും ഇതുപോലെയുള്ള സംഭവങ്ങള്‍ ഇയാളുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നോ എന്ന് പോലീസ് അന്വേഷിച്ച് വരികയാണ്