ഗുരുവായൂരില്‍ ഫ്‌ളാറ്റില്‍ നിന്നും മുപ്പതിനായിരം രൂപയും രണ്ടു പവനും മോഷ്ടിച്ച ഹോംനഴ്‌സ് അറസ്റ്റില്‍

208

തൃശൂര്‍: ഗുരുവായൂരില്‍ ഫ്‌ളാറ്റില്‍ നിന്നും മുപ്പതിനായിരം രൂപയും രണ്ടു പവനും മോഷ്ടിച്ച ഹോംനഴ്‌സ് അറസ്റ്റില്‍.ഇടുക്കി പീരുമേട് സ്വദേശിയായ സുജയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഗുരുവായൂര്‍ വടക്കേനടയിലെ നന്ദനം അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന കണ്ണദാസന്റെ വീട്ടില്‍ ഓഗസ്റ്റ് മാസമാണ് മോഷണം നടന്നത്. കണ്ണദാസന്റെ അമ്മയെ ശുശ്രൂഷിക്കാനായി എത്തിയ സുജ വീട്ടുകാര്‍ പുറത്തുപോയപ്പോള്‍ സ്വര്‍ണ്ണവും പണവുമായി കടന്നുകളയുകയായിരുന്നു.കണ്ണദാസന്റെ പരായിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സുജയെ രണ്ടാം ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. സ്വര്‍ണ്ണം തൃശൂരിലെ ജ്വല്ലറിയില്‍നിന്നും കണ്ടെത്തി. തിരുവല്ല, ചങ്ങനാശേരി, നെടുങ്കണ്ടം സ്റ്റേഷനുകളില്‍ ഇവര്‍ക്കെതിരെ സമാനമായ കേസുണ്ടെന്ന് പൊലീസ് പറഞ്ഞു.