മദ്യപിച്ച്‌ ലക്കുകെട്ട് കാറില്‍ കയറിയ അഞ്ചംഗ സംഘം ഡ്രൈവര്‍ക്ക് പണം നല്‍കാതിരിക്കാന്‍ തീവ്രവാദികളാണെന്ന് പറഞ്ഞ് അവസാനം അറസ്റ്റിലായി

175

മുംബൈ : മദ്യപിച്ച്‌ ലക്കുകെട്ട് കാറില്‍ കയറിയ അഞ്ചംഗ സംഘം ഡ്രൈവര്‍ക്ക് പണം നല്‍കാതിരിക്കാന്‍ തീവ്രവാദികളാണെന്ന് പറഞ്ഞ് അവസാനം അറസ്റ്റിലായി. ഞായറാഴ്ച അര്‍ദ്ധരാത്രി 12.40 നായിരുന്നു സംഭവം. സന്ദീപ് സക്പാല്‍ എന്നയാളുടെ കാറില്‍ ജിതു ജാ(30), പ്രദീപ് പിസല്‍(39),സെയ്ദ്ഷി കാല്‍കല്‍(35), നാഗേന്ദ്രയാദവ്(25), അഖിലേഷ് ഓജാ(29) എന്നിവര്‍ കയറി. ജീതുവിന്‍റെ ഭാര്യ താനെ സിവില്‍ ആശുപത്രിയില്‍ അഡ്മിറ്റായിട്ടുണ്ടെന്നും അവിടേക്ക് പോകണമെന്നുമാണ് ഇവര്‍ ടാക്സി ഡ്രൈവറോട് പറഞ്ഞത്. ടാക്സി ഡ്രൈവര്‍ സന്ദീപ് ഇത് സമ്മതിക്കുകയും ആശുപത്രിയിലേക്ക് വണ്ടി വിടുകയും ചെയ്തു.എന്നാല്‍ വണ്ടിയില്‍ ഇരുന്ന അഞ്ചംഗ സംഘം പിന്നീട് സംസാരിച്ചത് ബോംബ് വയ്ക്കുന്നതിനെ പറ്റിയായിരുന്നു.

NO COMMENTS

LEAVE A REPLY