ന്യുഡല്‍ഹി: ബംഗ്ലാദേശിലെ നിരോധിത സംഘടനയായ ജമാത്ത് ഉള്‍ മുജാഹിദ്ദീന്‍ തീവ്രവാദി സംഘടനയിലെ ആറ് പ്രവര്‍ത്തകരെ കൊല്‍ക്കൊത്ത പോലീസ് അറസ്റ്റു ചെയ്തു. പശ്ചിമ ബംഗാള്‍, അസ്സം എന്നിവിടങ്ങളില്‍ നിന്നാണ് തിങ്കളാഴ്ച ഇവരെ പിടികൂടിയത്.1998ലാണ് ബംഗ്ലാദേശില്‍ ജമാത്ത് ഉള്‍ സ്ഥാപിച്ചത്. 2005 ഫെബ്രുവരിയില്‍ സംഘടന നിരോധിച്ചു. ബംഗ്ലാദേശില്‍ മതേതര ബ്ലോഗര്‍മാര്‍ക്കു നേരെ നടന്ന ആക്രമണത്തിനു പിന്നില്‍ സംഘടനയാണെന്ന് കണ്ടെത്തിയിരുന്നു.