കോഴിക്കോട് വിമാനത്താവളത്തിൽ യാത്രക്കാരന്റെ മാല മോഷ്​ടിച്ച കസ്​റ്റംസ്​ ഉദ്യോഗസ്​ഥൻ അറസ്​റ്റില്‍

229

മലപ്പുറം ∙ കോഴിക്കോട് വിമാനത്താവളത്തിൽ യാത്രക്കാരന്റെ സ്വർണം മോഷ്ടി മോഷ്​ടിച്ച സംഭവത്തിൽ കസ്​റ്റംസ്​ ഉദ്യോഗസ്​ഥനെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. ആലുവ സ്വദേശി കസ്റ്റംസ് ഹവിൽദാർ അബ്ദുൽ കരീമിനെ കരിപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. കസ്റ്റംസ് പരിശോധനയ്ക്കിടെ സ്വർണം നഷ്ടപ്പെട്ടതായി ഒരു യാത്രക്കാരൻ പൊലീസിനു പരാതി നൽകിയിരുന്നു. വിമാനത്താവളത്തിലെ കസ്റ്റംസ് ഹാളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്നാണു പ്രതിയെ പൊലീസ് കണ്ടെത്തിയത്. കോഴിക്കോട് കക്കട്ടിൽ സ്വദേശിയാണു പരാതിക്കാരൻ. അദ്ദേഹവും ഭാര്യയും കഴിഞ്ഞ മാസം 19നു ദുബായിലെ മകളെ കണ്ടശേഷം കരിപ്പൂർ വഴി മടങ്ങുന്ന വഴിയിലാണു സംഭവം.. കസ്​റ്റംസ്​ പരിശോധനക്ക്​ വേണ്ടി ഉൗരിക്കൊടുത്ത മാലയാണ്​ മോഷണം പോയത്​. പരിശോധന കഴിഞ്ഞ ശേഷം മാലയെടുക്കാൻ മറന്നു പോവുകയായിരുന്നു. മൂന്നു പവനിലേറെ വരുന്ന സ്വർണമാല കരീം അതെടുത്ത്​ പോക്കറ്റിലിടുകയായിരുന്നു. 60,000 രൂപ വിലവരുന്ന മൂന്നു പവന്റെ മാലയാണു നഷ്ടപ്പെട്ടത്.

NO COMMENTS