ഹൈക്കോടതി മാര്‍ച്ചിന് നേതൃത്വം നല്‍കിയ രണ്ട് എസ്.ഡി.പി.ഐ നേതാക്കള്‍ അറസ്റ്റില്‍

228

കൊച്ചി: മതം മാറിയ പെണ്‍കുട്ടിയുടെ വിവാഹം അസാധുവാക്കിയ കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിക്കെതിരെ മാര്‍ച്ച് നടത്തിയ സംഭവത്തില്‍ രണ്ട് എസ്.ഡി.പി.ഐ നേതാക്കള്‍ അറസ്റ്റിലായി. മാര്‍ച്ച് സംഘടിപ്പിച്ച മുസ്ലീം ഏകോപന സമിതിയുടെ 16 നേതാക്കളെ പ്രതി ചേര്‍ത്തിട്ടുണ്ട്. കണ്ടാലറിയാവുന്ന 3000 പേര്‍ മാര്‍ച്ചില്‍ പങ്കെടുത്തെന്നും എഫ്.ഐ.ആറില്‍ ഉണ്ട്.
എസ്.ഡി.പി.ഐ നേതാക്കളായ സഹീര്‍, മുഹമ്മദ് ഷരീഫ് എന്നിവരെ കൊച്ചി സെന്‍ട്രല്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. ഹൈക്കോടതിയെ ഭീഷണിപ്പെടുത്തി, മത സ്‌പര്‍ദ്ധ വളര്‍ത്താന്‍ ലഘുലേഖ പ്രചരിപ്പിച്ചു, പൊലീസിന്റെ കൃത്യ നിര്‍വഹണം തടസപ്പെടുത്തി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. മതം മാറിയ വൈക്കം സ്വദേശിയുടെ വിവാഹം അസാധുവാക്കിയ ഹൈക്കോടതി വിധിക്കെതിരെ കഴിഞ്ഞ തിങ്കഴാഴ്ച നടത്തിയ പ്രതിഷേധം സംഘര്‍ഷത്തിലെത്തിയിരുന്നു.

NO COMMENTS