സിനിമാ-മിമിക്രി താരം അസീസിനെ മര്‍ദ്ദിച്ച രണ്ട് പേര്‍ പിടിയില്‍

195

തിരുവനന്തപുരം: സിനിമാ-മിമിക്രി താരം അസീസിനെ മര്‍ദ്ദിച്ച രണ്ട് പേര്‍ പിടിയില്‍.ചെവിക്ക് ഗുരുതരമായി പരിക്കേറ്റ അസീസിന് വിദദ്ധ ചികിത്സ വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. സിനിമ- സീരിയലുകളിലും ടെലിവിഷന്‍ കോമഡി ഷോകളിലും സജീവ സാന്നിധ്യമായ അസീസിനെ കഴിഞ്ഞ ദിവസമാണ് മര്‍ദ്ദനമേറ്റത്. വെള്ളറടക്ക് സമീപം ചാമവിളയിലെ ഒരു ക്ഷേത്രത്തില്‍ കോമഡി പരിപാടിക്കെത്തിയപ്പോഴായിരുന്നു മര്‍‍ദ്ദനം. വിദേശത്തെ ഷോ കഴിഞ്ഞ വൈകിയത്തിയ അസീസിനെ ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവര്‍ മര്‍ദ്ദിച്ചെന്നാണ് പരാതി. അസീസിന്റെ പരാതിയില്‍ ക്ഷേത്രകമ്മറ്റി ഭാരവാഹികളആയ വിപിന്‍, ബിനു എന്നിവരെയാണ് വെള്ളറട പൊലീസ് അറസ്റ്റി ചെയ്തത്. അസീസിന്റെ കര്‍ണ്ണപടത്തിന് സാരമായ തകരാര്‍ ഉണ്ടെന്നാണ് നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയിലെ ചികിത്സയില്‍ കണ്ടെത്തിയത്. വിദ്ഗധ ചികിത്സക്കായി തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലേക്ക് അസീസിനെ മാറ്റി.അസീസിനെതിരാ മര്‍ദ്ദനത്തില്‍ മിമിക്രി കലാകാരന്മാര്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ പ്രതിഷേധിച്ചു.

NO COMMENTS

LEAVE A REPLY