ഹൈദരാബാദ്: പോസ്റ്റ് കാര്‍ഡില്‍ ഭാര്യയ്ക്ക് മുത്തലാഖ് എഴുതി അയച്ച യുവാവ് അറസ്റ്റില്‍. തെലങ്കാന സ്വദേശിയായ യുവാവാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ ഭാര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. മുത്തലാഖിനെതിരായ പരാതി സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെയാണ് വീണ്ടും ഇക്കാര്യം ചര്‍ച്ചയാകുന്നത്. ഫോണിലൂടെ മുത്തലാഖ് നല്‍കിയ ഭര്‍ത്താവിനെതിരെ പരാതിയുമായി ഒരു യുവതി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പരാതി നല്‍കിയിരുന്നു. ഫോണിലൂടെയും മറ്റ് മുത്തലാഖ് ചൊല്ലി മൊഴി ചൊല്ലുന്നത് വ്യാപകമായ സാഹചര്യത്തില്‍ മുത്തലാഖ് നിര്‍ത്തണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. മെയ് 11 സുപ്രീം കോടതി ഈ കേസ് പരിഗണിക്കും.