കൊല്ലം: കൊല്ലം കോട്ടാത്തലയില്‍ പതിനാലുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ കോട്ടാത്തല സെന്റ് മേരീസ് കാതലിക് പള്ളിയിലെ വൈദികന്‍ തോമസ് പാറക്കുഴിയില്‍ പിടിയില്‍. പ്രകൃതിവിരുദ്ധ പീഡനത്തിന്റെ പേരില്‍ പോലീസിനെ വെട്ടിച്ചു മുങ്ങിയ വൈദികനെയാണ് മധുരയില്‍ നിന്നും പോലീസ് പിടികൂടിയത്. തേവലപ്പുറം പുല്ലാമലയില്‍ പ്രവര്‍ത്തിക്കുന്ന സെമിനാരിയില്‍ വൈദികപഠനത്തിനെത്തിയ മൂന്നു കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിലാണ് കണ്ണൂര്‍ സ്വദേശി ഫാ.തോമസ് പാറക്കുഴിയെ (30) അറസ്റ്റ് ചെയ്തത്. കൊല്ലം പൂത്തൂര്‍ സെന്റ് മേരീസ് പള്ളി വികാരിയാണ് ഫാ. തോമസ് പാറേക്കളം. 2016 ജൂലായ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം. ചോദ്യംചെയ്യലിനായി കൊട്ടാരക്കര റൂറല്‍ എസ്.പി ഓഫീസിലേക്ക് പ്രതിയെ വൈകാതെ എത്തിക്കും