മിഷേല്‍ ഷാജിയുടെ മരണവുമായി ബന്ധപ്പെട്ട് ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍

188

കൊച്ചി: കൊച്ചിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച മിഷേല്‍ ഷാജിയുടെ മരണവുമായി ബന്ധപ്പെട്ട് ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍.ഇയാളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ചെന്നൈയില്‍ നിന്ന് വിളിച്ചു വരുത്തിയാണ് അന്വേഷണം.
പെണ്‍കുട്ടിയോടു പ്രണയാഭ്യര്‍ഥന നടത്തി ശല്യം ചെയ്തിരുന്ന ക്രോണിനെയാണ് കൊച്ചിയില്‍ ചോദ്യം ചെയ്യുന്നത്. പെണ്‍കുട്ടിയുടെ ഫോണ്‍ സ്വിച്ച്‌ ഓഫാകുന്നതിനു മുന്പ് അവസാനമായി ഇയാളാണു വിളിച്ചത്. അതേസമയം മിഷേലിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. അനൂപ് ജേക്കബാണ് ഇതു സംബന്ധിച്ച്‌ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

NO COMMENTS

LEAVE A REPLY