ലോഡ്ജ് കേന്ദ്രീകരിച്ചു പെണ്‍വാണിഭം നടത്തിവന്ന സംഘം അറസ്റ്റില്‍

226

കൊച്ചി• ലോഡ്ജ് കേന്ദ്രീകരിച്ചു പെണ്‍വാണിഭം നടത്തിവന്ന സംഘം അറസ്റ്റില്‍. ബെംഗളൂരുവില്‍നിന്നു യുവതിയെ എത്തിച്ചായിരുന്നു കമ്മട്ടിപ്പാടത്തെ ലോഡ്ജില്‍ ഇടപാട് നടത്തിയിരുന്നത്. യുവതിക്കു പുറമേ, സംഘത്തിലെ പ്രധാനിയായ എറണാകുളം പൊന്നുരുന്നി സ്വദേശി, ലോഡ്ജുടമ, ജീവനക്കാരന്‍ എന്നിവര്‍ അറസ്റ്റിലായി.
പൊന്നുരുന്നി ആനാംതുരുത്തില്‍ ജോണി ജോസഫ് (അജി ജോണ്‍ 42), ലോഡ്ജ് ഉടമ കൊട്ടാരക്കര കിഴക്കേതെരുവ് തെങ്ങുവിള വീട്ടില്‍ റെജി മാത്യു (32), ജീവനക്കാരന്‍ മൈനാകപ്പിള്ളി കടപ്പലാല്‍ വീട്ടില്‍ മനീഷ് ലാല്‍ (27), 20 വയസുള്ള കൊല്‍ക്കത്ത സ്വദേശിനി എന്നിവരാണ് അറസ്റ്റിലായത്.ബെംഗളൂരുവിലെ ലൈംഗിക വ്യാപാര സംഘത്തിന്റെ വലയില്‍ കുടുങ്ങിയ പെണ്‍കുട്ടിയെ അഞ്ചു ദിവസത്തേക്ക് 25,000 രൂപ നല്‍കിയാണു ജോണ്‍ ജോസഫ് കൊച്ചിയിലെത്തിച്ചത്.ഓ‍ണ്‍ലൈന്‍ വഴി പരിചയം സ്ഥാപിച്ചായിരുന്നു ഇടപാടുകാരെ ജോണ്‍ ജോസഫ് കണ്ടെത്തിയിരുന്നത്. പതിനായിരം രൂപ മുതലാണ് ഓരോരുത്തരില്‍നിന്നും ഈടാക്കിയിരുന്നത്.
ദിവസം അഞ്ചു പേര്‍ വരെ ലോഡ്ജില്‍ വന്നുപോയിരുന്നു. രഹസ്യവിവരത്തെത്തുടര്‍ന്നു കടവന്ത്ര പൊലീസ് റെയ്ഡ് നടത്തിയാണു സംഘത്തെ അറസ്റ്റ് ചെയ്തത്.

NO COMMENTS

LEAVE A REPLY