നടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ സുനിയുടെ കാമുകി കസ്റ്റഡിയില്‍

240

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ മുഖ്യപ്രതി സുനിലിനെയും വിജേഷിനെയും കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുള്ള പൊലീസിന്‍റെ അപേക്ഷ ആലുവ കോടതി ഇന്ന് പരിഗണിക്കും.അതിനിടെ കേസിൽ സുനിലിന്‍റെ കാമുകിയായ യുവതി പോലീസ് കസ്റ്റഡിയിലായി. കുറ്റകൃത്യത്തിൽ ഇവർക്ക് പങ്കുണ്ടോയെന്നാണ് പോലീസ് അന്വേഷിക്കുന്നത്. നടിയെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യസൂത്രധാരനായ സുനിയെയും വിജീഷിനെയും പത്തുദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നാണ് പോലീസിന്‍റെ അപേക്ഷ. ഇവരുടെ പക്കൽ നിന്നും മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുളള പ്രധാനപ്പെട്ട തെളിവുകള്‍ കണ്ടെടുക്കേണ്ടതുണ്ട്. അപേക്ഷയിൽ ആലുവ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വാദം കേട്ട് വിധി പറയും. അതേസമയം സുനിയുടെ സുഹൃത്തായ യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.കടവന്ത്രയിൽ ബ്യൂട്ടിപാർലറും വസ്ത്രശാലയും നടത്തുന്ന യുവതിയെയാണ് പോലീസ് ചോദ്യം ചെയ്യുന്നത്.
കൊടുംക്രിമിനലായ സുനിയുമായി ഈ യുവതിക്ക് വർഷങ്ങളായി ഗാഢബന്ധമുണ്ടെന്നാണ് പോലീസ് നിഗമനം.പാലായിലെ തട്ടിപ്പ് കേസിൽ സുനി ജയിലിയായപ്പോൾ ഇവർ അവിടെയെത്തി സന്ദർശിച്ചതായും വിവരം കിട്ടിയിട്ടുണ്ട്.നടിയെ ആക്രമിച്ച കേസിൽ യുവതിക്ക് പങ്കുണ്ടോയെന്നാണ് അന്വേഷണം.നേരത്തെ ഒരു സ്ത്രീയാണ് തനിക്ക് ക്വട്ടേഷൻ നൽകിയതെന്ന് നടിയോട് സുനി പറഞ്ഞതായി പോലീസിന് വിവരം കിട്ടിയിരുന്നു.ഈ സാഹചര്യത്തിലാണ് യുവതിയെ ചോദ്യം ചെയ്യുന്നത്. അതേസമയം പണത്തിന് വേണ്ടി ബ്ലാക്ക് മെയില്‍ ചെയ്യുക മാത്രമായിരുന്നു ലക്ഷ്യമെന്ന സുനിയുടെ മൊഴി വിശ്വസിക്കാൻ പോലീസ് തയ്യാറായിട്ടില്ല.

NO COMMENTS

LEAVE A REPLY