ഏഴുവയസ്സുകാരനെ ക്രൂരമായി കൊന്ന് മാംസം ഭക്ഷിച്ച ഇരുപതുകാരന്‍ പിടിയില്‍

250

ഏഴുവയസ്സുകാരനെ ക്രൂരമായി കൊന്ന് മാംസം ഭക്ഷിച്ച ഇരുപതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍ പ്രദേശിലെ പിലിഭിത്ത് ജില്ലയിലെ അമാരിയ ടൗണിലായിരുന്നു മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ക്രൂരസംഭവം. നാസിം എന്ന യുവാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ മയക്കുമരുന്നിന് അടിമയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്. തന്‍റെ വീടിനു പുറത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന മുഹമ്മദ് മോനിസ് എന്ന ഏഴുവയസ്സുകാരനെ കാണാതാകുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ നാസിമിന്‍റെ വീട്ടില്‍ കണ്ടെത്തുന്നത്. സംഭവം അറിഞ്ഞ് പൊലീസ് എത്തുമ്പോള്‍ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളായിരുന്നു മുറിയില്‍. രക്തത്തില്‍ കുളിച്ചു കിടക്കുന്ന മൃതദേഹത്തിനരികില്‍ കുട്ടിയുടെ തല അറുത്തുമാറ്റിയ നിലയില്‍ കിടന്നിരുന്നു. മൃതദേഹത്തിന്‍റെ തൊലി ഉരിഞ്ഞു മാറ്റിയ നിലയിലായിരുന്നു. പല ശരീരഭാഗങ്ങളും മുറിയില്‍ ചിതറിക്കിടന്നിരുന്നു.
മൃതദേഹത്തിനരികില്‍ നിന്നാണ് നാസിമിനെ പൊലീസ് പിടികൂടുന്നത്. എതിര്‍പ്പൊന്നും പ്രകടിപ്പിക്കാതെ ഇയാള്‍ കീഴടങ്ങുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

NO COMMENTS

LEAVE A REPLY