ചാരവൃത്തിക്കേസില്‍ ബിജെപി നേതാവ് അറസ്റ്റില്‍

188

ജാമുയി(ബീഹാര്‍) : പാക് ചാരവൃത്തിക്കേസില്‍ മറ്റൊരു ബിജെപി നേതാവ് കൂടി അറസ്റ്റിലായി. മദ്ധ്യപ്രദേശ് എടിഎസ് നടത്തിയ അന്വേഷണത്തിലാണ് മനോജ് മണ്ഡല്‍ അറസ്റ്റിലായത്. ഇയാളെ കഴിഞ്ഞ ദിവസം ഭോപ്പാല്‍ കോടതിയില്‍ ഹാജരാക്കി. ബിജെപിയുടെ ഐടി സെല്‍ അംഗമായ ധ്രുവ് സക്‌സേനയും നേരത്തേ ഇതേ കേസില്‍ അറസ്റ്റിലായിരുന്നു. ഈ ചാര റാക്കറ്റിന് ഡല്‍ഹിയിലും കണ്ണികളുണ്ടെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. ഇതാദ്യമായാണ് ചാരവൃത്തിക്കേസില്‍ ബിജെപി നേതാക്കള്‍ അറസ്റ്റിലാകുന്നത്. ഡല്‍ഹിയിലെ പാര്‍ട്ടി നേതാക്കള്‍ക്ക് റാക്കറ്റുമായി ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

NO COMMENTS

LEAVE A REPLY