മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച സ്കൂള്‍ ജീവനക്കാരന്‍ അറസ്റ്റില്‍

203

ബെംഗളൂരു: മൂന്ന് വയസ്സുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സ്കൂള്‍ ജീവനക്കാരന്‍ അറസ്റ്റില്‍. ബെംഗളൂരുവിലെ ബെല്ലാണ്ടൂരിലെ നഴ്സറി സ്കൂളിലാണ് സംഭവം. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ സ്കൂള്‍ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നഴ്സറി സ്കൂളില്‍ വച്ച്‌ ഫെബ്രുവരി 17നായിരുന്നു സംഭവം. സംഭവത്തില്‍ പ്രതിഷേധിച്ചെത്തിയ രക്ഷിതാക്കള്‍ നഴ്സറി സ്കൂള്‍ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് സ്കൂളിന് മുമ്ബില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. എന്നാല്‍ സ്കൂള്‍ അതികൃതര്‍ സംഭവം മൂടിവയ്ക്കാന്‍ ശ്രമിച്ചുവെന്നും ആരോപണമുയരുന്നുണ്ട്. നഴ്സറി സ്കൂളില്‍ വച്ച്‌ മകള്‍ സ്കൂള്‍ ജീവനക്കാരന്റെ ലൈംഗിക പീഡനത്തിന് ഇരയായെന്നും മഞ്ജു എന്നയാളാണ് സംഭവത്തിന് പിന്നിലെന്ന് തിരിച്ചറിഞ്ഞതായും പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ വണ്‍ ഇന്ത്യയോട് പറഞ്ഞു.
വെള്ളിയാഴ്ച സ്കൂളില്‍ തിരിച്ചെത്തിയ മകള്‍ പരാതി പറഞ്ഞതിനെ തുടര്‍ന്നാണ് കുട്ടിയില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ രക്ഷിതാക്കള്‍ സ്കൂളിലെത്തി വിവരമറിയിക്കുകയായിരുന്നു. എന്നാല്‍ സ്കൂള്‍ അധികൃതര്‍ നടപടി സ്വീകരിക്കാന്‍ തയ്യാറാവാതിരുന്നതോടെ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് പോലീസിനെ സമീപിച്ചത്. രക്ഷിതാക്കളുടെ പരാതിയില്‍ കേസെടുത്ത പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY