കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ ആര്‍എസ്‌എസ് പ്രചാരകന്‍ അറസ്റ്റില്‍

204

മലപ്പുറം: കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ മുഖ്യ ആസൂത്രകന്‍ ആയ ആര്‍എസ്‌എസ് പ്രചാരകന്‍ മഠത്തില്‍ നാരായണന്‍ പൊലീസ് കസ്റ്റഡിയില്‍. ഇയാള്‍ കേസില്‍ പത്താം പ്രതിയാണ്. ക്വട്ടേഷന്‍ സംഘവുമായി നേരിട്ട് ബന്ധപ്പെട്ടത് ഇയാള്‍ ആണ്. കൊലപാതകത്തിന് ശേഷം ഇയാള്‍ ഒളിവില്‍ ആയിരുന്നു. നാരായണന്റെ അറസ്റ്റോടെ കേസിലെ എല്ലാ പ്രതികളും പിടിയില്‍ ആയി. നവംബര്‍ 20നാണ് ഫൈസല്‍ കൊല്ലപ്പെട്ടത്. ഇസ്ലാം മതം സ്വീകരിച്ചതിന്റെ വൈരാഗ്യത്തെത്തുടര്‍ന്നാണ് കൊലപാതകം. സഹോദരീ ഭര്‍ത്താവ് വിനോദ് ഉള്‍പ്പെടെ എട്ട് ആര്‍എസ്‌എസ് പ്രവര്‍ത്തകരാണ് ഫൈസലിനെ വെട്ടിക്കൊന്നത്. സംഭവവുമായി ബന്ധപ്പെട്ട് വിനോദ്, ആര്‍എസ്‌എസ് പ്രാദേശിക നേതാക്കളായ ഹരിദാസന്‍, ഷാജി, സുനി, സജീഷ്, പ്രദീപ്, ജയപ്രകാശ്, ലിജേഷ് എന്നിവരെ നേരത്തെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗള്‍ഫിലേക്ക് പോകുന്നതിന്റെ തലേദിവസമായിരുന്നു ഫൈസല്‍ കൊല്ലപ്പെട്ടത്.

NO COMMENTS

LEAVE A REPLY