ഒരു കോടിയുടെ പുതിയ 2000 രൂപ നോട്ടുമായി രണ്ടുപേര്‍ പിടിയില്‍

243

ഡല്‍ഹി: ഡല്‍ഹി മധുവിഹാറില്‍ നിന്നും ഒരു കോടി രൂപയുടെ പുതിയ 2000 രൂപ നോട്ടുകളുമായി രണ്ടുപേര്‍ പിടിയില്‍. പോലീസിന്റെ പതിവ് പരിശോധനക്കിടെയാണ് ബസില്‍ കടത്തുകയായിരുന്ന നോട്ടുകള്‍ പിടികൂടിയത്. അശോക്, റാംസര്‍ അലി എന്നിവരാണ് പിടിയിലായത്. ഇരുവരുടെയും കൈയില്‍ 50 ലക്ഷം രൂപ വീതം ഉണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
മീററ്റിലുള്ള ഒരു വ്യക്തിയുടെ പണമാണിതെന്നാണ് ഇരുവരും മൊഴി നല്‍കിയിരിക്കുന്നത്. ഇവരെ കൂടുതല്‍ വിവരങ്ങള്‍ക്കായി ആദായ നികുതി വകുപ്പിന് കൈമാറിയതായി പോലീസ് പറഞ്ഞു.

NO COMMENTS

LEAVE A REPLY