മദ്യപിച്ചു സ്കൂള്‍ ബസ് ഓടിച്ച 25 പേര്‍ അറസ്റ്റില്‍

248

കൊച്ചി• മധ്യകേരളം കേന്ദ്രീകരിച്ചു പൊലീസ് നടത്തിയ പരിശോധനയില്‍ മദ്യപിച്ചു സ്കൂള്‍ ബസ് ഓടിച്ച 25 പേര്‍ അറസ്റ്റില്‍. എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ എന്നീ ജില്ലകളിലാണ് പൊലീസ് പരിശോധന നടത്തിയത്. വാഹനാപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മദ്യപിച്ചു വാഹനം ഓടിക്കുന്നവരെ പിടികൂടാന്‍ പൊലീസ് പ്രത്യേക പരിശോധന നടത്തിവരികയായിരുന്നു. പരിശോധനാഫലം പുറത്തുവരുന്നതോടെ കൂടുതല്‍ ഡ്രൈവര്‍മാര്‍ പിടിയിലാകുമെന്നു പൊലീസ് പറഞ്ഞു. രാവിലെ 8.30നു മുന്‍പു റേഞ്ച് ഐജി പി.വിജയന്റെ നിര്‍ദേശാനുസരണമാണു പരിശോധന നടത്തിയത്.

NO COMMENTS

LEAVE A REPLY