മഹാരാജാസ് കോളജ് പ്രിന്‍സിപ്പലിന്‍റെ കസേര കത്തിച്ച കേസില്‍ മൂന്ന് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ അസ്റ്റില്‍

237

കൊച്ചി: മഹാരാജാസ് കോളജ് പ്രിന്‍സിപ്പലിന്‍റെ കസേര കത്തിച്ച കേസില്‍ മൂന്ന് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. പ്രജിത്, രോഹിത്, മുഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്. സംഭവുമായി ബന്ധപ്പെട്ട 30 വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ് എടുത്തിരുന്നു. പ്രിന്‍സിപ്പല്‍ സദാചാരപോലീസ് കളിക്കുന്നെന്ന് ആരോപിച്ചാണ് വിദ്യാര്‍ത്ഥികള്‍ കസേര കത്തിച്ചത്.
പൊതുമുതല്‍ നശിപ്പിച്ചെന്നു ആരോപിച്ചാണ് ഇവര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. കഴിഞ്ഞ 19നായിരുന്നു പ്രിന്‍സിപ്പലിന്‍റെ നടപടിയോടുള്ള പ്രതിഷേധത്തിന്‍റെ ഭാഗമായി കസേര കത്തിക്കല്‍ നടന്നത്.

NO COMMENTS

LEAVE A REPLY