ഡല്‍ഹിയില്‍ 2000 രൂപയുടെ വ്യാജനോട്ടുകളുമായി മൂന്ന് പേര്‍ പിടിയില്‍

200

2000 രൂപയുടെ വ്യാജനോട്ടുകളുമായി ഡല്‍ഹിയില്‍ മൂന്ന് പേര്‍ പിടിയില്‍. പതിനെട്ട് ലക്ഷം രൂപ മൂല്യമുള്ള രണ്ടായിരം രൂപ നോട്ടുകളും പോലീസ് പിടിച്ചെടുത്തു. പുതിയ നോട്ടുകള്‍ ഇറക്കിയ ശേഷം ഡല്‍ഹി പോലീസ് നടത്തുന്ന ഏറ്റവും വലിയ കള്ളനോട്ട് വേട്ടയാണിത്. ആസാദ് സിംഗ്, മനോജ് , സുനില്‍ കുമാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വാതുവെപ്പുകാര്‍ക്കും ഹവാല ഇടപാടുകാര്‍ക്കും വേണ്ടി വ്യാജനോട്ടുകള്‍ അച്ചടിക്കുന്നവരാണ് പിടിയിലായവര്‍. 40,000 രൂപയുടെ നല്ല നോട്ടുകള്‍ക്ക് രണ്ട് ലക്ഷം രൂപയുടെ വരെ വ്യാജനോട്ടുകളാണ് ഇവര്‍ നല്‍കിയിരുന്നതെന്ന് പോലീസ് പറഞ്ഞു. വെള്ളിയാഴ്ച്ച രാത്രിയാണ് പോലീസ് മൂവരേയും പിടികൂടിയത്. മോഷണമടക്കം നേരത്തെ രണ്ട് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആസാദാണ് .ആസാദിന്റെ വ്യാജനോട്ട് പ്രസ്സ് പ്രവര്‍ത്തിച്ചിരുന്നത്. വ്യാജ നോട്ടുകള്‍ വിതരണം ചെയ്യുന്നതിനും മറ്റുമായി ഇയാള്‍ പിന്നീട് ചെറുപ്പക്കാരെ ജോലിക്ക് നിര്‍ത്തുകയായി.വ്യാജനോട്ട് അച്ചടിക്ക് പിറകിലെ പ്രധാനി. അച്ചടിയന്ത്രവും സ്കാനിംഗ് മെഷീനും ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ ഉപയോഗിച്ചാണ് ആസാദ് വ്യാജനോട്ടുകള്‍ അച്ചടിച്ചിരുന്നത്. വ്യാജനോട്ടുകള്‍ എത്തിച്ചു നല്‍കുന്ന എന്ന ജോലിയാണ് പിടിയിലായ സുനിലും മനോജും പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY