കോഴിക്കോട് പേരാമ്പ്രയില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

247

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍. പേരാമ്പ സ്വദേശി ബാലനെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് വര്‍ഷമായി ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നു. ചൈല്‍ഡ് ലൈനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പേരാന്പ്ര സ്വദേശി ബാലനെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്‌കൂളില്‍ നടന്ന കൗണ്‍സിലിംഗിനിടെയാണ് 65 കാരനായ ഇയാള്‍ രണ്ട് വര്‍ഷമായി പീഡിപ്പിക്കാറുണ്ടെന്ന് കുട്ടി മൊഴി നല്‍കിയത്. തുടര്‍ന്ന് അധ്യാപകര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയായിരുന്നു. പേരാന്പ്ര സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രാവിലെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കുട്ടിയുടെ കുടുംബവുമായുള്ള അടുപ്പം മുതലെടുത്തായിരുന്നു പീഡനം. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 375 ഉം കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയുന്ന പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകളുനസരിച്ചും പ്രതിക്കെതിരെ കേസ്സെടുത്തിട്ടുണ്ട്. ബാലനെ വൈദ്യ പരിശോധനക്ക് വിധേയനാക്കി.

NO COMMENTS

LEAVE A REPLY