വിദ്യാര്‍ഥിനിയെ കാറിനുള്ളില്‍വെച്ച്‌ പീഡിപ്പിക്കാന്‍ ശ്രമിച്ച ബാങ്ക് ജീവനക്കാരന്‍ അറസ്റ്റില്‍

190

ന്യൂഡല്‍ഹി: വിദ്യാര്‍ഥിനിയെ കാറിനുള്ളില്‍വെച്ച്‌ പീഡിപ്പിക്കാന്‍ ശ്രമിച്ച ബാങ്ക് ജീവനക്കാരന്‍ അറസ്റ്റില്‍. ഡല്‍ഹി സര്‍വകലാശാല ദൗലത്ത് റാം കോളേജ് ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ദേവീന്ദര്‍ കുമാര്‍ എന്ന ബാങ്ക് ജീവനക്കാരനാണ് അറസ്റ്റിലായത്. ബുധനാഴ്ച രാവിലെ വിശ്വവിദ്യാലയ മെട്രോ സ്റ്റേഷനില്‍ നിന്ന് കോളേജിലേക്ക് പോകും വഴിയായിരുന്നു സംഭവം
വിദ്യാര്‍ഥിനി കോളേജിലെയ്ക്കുള്ള വഴിയില്‍വെച്ച്‌ ബാങ്ക് ജീവനക്കാരന്‍ ബലമായി കാറില്‍ കയറ്റുകയായിരുന്നുവെന്ന് പെണ്‍കുട്ടി മൊഴി നല്‍കി.രക്ഷപെട്ട പെണ്‍കുട്ടി കോളേജിലെത്തി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
പോലീസ് അറസ്റ്റ് ചെയ്ത ഇയാള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചു.

NO COMMENTS

LEAVE A REPLY