11 മാസം പ്രായമായ കുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ 42 കാരനെ പോലീസ് അറസ്റ്റ് ചെയ്തു

219

ദില്ലി: 11 മാസം പ്രായമായ കുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ 42 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കെട്ടിടം ജോലി ചെയ്തുന്ന ദമ്ബതികളുടെ ഏക മകളെയാണ് രാത്രിയില്‍ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചത്.
അമ്മയ്ക്കരിക്കില്‍ ഉറങ്ങുന്ന കുട്ടിയെയാണ് തട്ടിക്കൊണ്ടു പോയത്. കെട്ടിടം ജോലി ചെയ്യുന്ന വഴിയരിക്കില്‍ കുടില്‍ മറച്ചാണ് ഇവര്‍ താമസിച്ചിരുന്നത്. ഉറക്കത്തില്‍ നിന്നും ഉണര്‍ന്നപ്പോള്‍ കുഞ്ഞിനെ കാണാനില്ലായിരുന്നു എന്ന് അമ്മ പറയുന്നു.പരിസര പ്രദേശങ്ങളില്‍ രാത്രി മുഴുവന്‍ അന്വേഷിച്ചു. പിന്നീട് പോലീസില്‍ പരാതി നല്‍കി. പോലീസിന്റെ സഹായത്തില്‍ നടത്തിയ അന്വേഷണത്തില്‍ നിന്നും കാട് പിടിച്ച പ്രദേശത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. രക്തത്തില്‍ മുങ്ങി ശരീരമാസകലം മുറിവുകളോടെയായിരുന്നു കുഞ്ഞിനെ തിരിച്ച്‌ കിട്ടിയത്.
അബോധാവസ്ഥയിലായിരുന്ന കുഞ്ഞിനെ ധീന്‍ ദയാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്വകാര്യ ഭാഗങ്ങളിലും ആന്തരിഭാഗങ്ങളിലും ആഴത്തിലുള്ള മുറിവുകളാണ് സംഭവിച്ചിരിക്കുന്നത്. കുഞ്ഞിന്റെ ജീവന്‍ തിരിച്ചു കിട്ടുന്ന കാര്യം സംശയമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.കൂലിവേലക്കാരായ ഇവര്‍ക്ക് മകളെ ചികിത്സിക്കാന്‍ സാമ്ബത്തിക ബുദ്ധിമുട്ടും നേരിടുന്നുണ്ട്. പാതി ജീവനായി മകളെ കാണുന്നതിലും നല്ലത് വേദന അനുഭവിക്കാതെ കുഞ്ഞ് മരിക്കുന്നതായിരുന്നു നല്ലത് എന്ന് കണ്ണീരോടെ അമ്മ പറയുന്നു.42 കാരനായ വിജയ് സിങ് ആണ് പോലീസ് പിടിയിലായിരിക്കുന്നത്. ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. പ്രതിയെ പോലീസ് തീഹാര്‍ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്.

NO COMMENTS

LEAVE A REPLY