പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ മേഘാലയ എംഎല്‍എ അറസ്റ്റില്‍

241

ഗോഹട്ടി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ മേഘാലയ എംഎല്‍എ ജൂലിയസ് കെ.ദോര്‍ഫംഗിനെ അറസ്റ്റു ചെയ്തു. സര്‍ദാര്‍ പോലീസ് സ്റ്റേഷനിലുള്ള എംഎല്‍എയെ വൈകാതെ ഷില്ലോംഗിലെത്തിക്കും.
രണ്ടുതവണ മാനഭംഗപ്പെടുത്തിയെന്നു കാട്ടി 14കാരി മൊഴി നല്‍കിയതിനെ തുടര്‍ന്നാണ് എംഎല്‍എ അറസ്റ്റിലായത്. കഴിഞ്ഞമാസം, എംഎല്‍എ തന്നെ ഗസ്റ്റ് ഹൗസിലും ഹോട്ടലിലും കൊണ്ടുപോയി പീഡിപ്പിച്ചെന്നു പതിനാലുകാരി ബാലാവകാശ കമ്മീഷനു മുമ്ബാകെ കഴിഞ്ഞമാസം പരാതി നല്‍കിയിരുന്നു. പരാതിയില്‍ വിശദമായ അന്വേഷണത്തിനുശേഷമാണ് അറസ്റ്റുണ്ടായത്.

NO COMMENTS

LEAVE A REPLY