കൊല്‍ക്കത്ത: കഴിഞ്ഞ ഒമ്പതു മാസമായി മാതാവിന്റെ മൃതദേഹവുമായി വീട്ടില്‍ കഴിയുന്ന മക്കള്‍ പോലീസ് കസ്റ്റഡിയില്‍. ബംഗാളിലെ നദിയ ജില്ലയിലാണ് സംഭവം. മക്കളായ അരുണ്‍ സാഹ(65), അജിത് സാഹ(55) എന്നിവരാണ് കസ്റ്റഡിയിലായത്. ഇക്കഴിഞ്ഞ ജനുവരി 16നാണ് ഇവരുടെ മാതാവ് 85കാരിയായ നാനി ബാല സാഹ മരിച്ചത്.എന്നാല്‍ ഇവരുടെ മൃതദേഹം ദഹിപ്പിക്കാന്‍ മക്കള്‍ തയ്യാറായില്ല. മരവിച്ചു പോയതിനാലാണ് ശരീരം ദഹിപ്പിക്കാതിരുന്നതെന്നായിരുന്നു ഇവര്‍ പോലീസിനോട് പറഞ്ഞത്. പിന്നീട് ദഹിപ്പിക്കാമെന്ന് കരുതിയെങ്കിലും ശരീരം അഴുകാന്‍ തുടങ്ങിയതിനാല്‍ വീട്ടില്‍ തന്നെ സൂക്ഷിക്കുകയായിരുന്നു എന്നും ഇവര്‍ പറയുന്നു.പരിസരവാസികളോട് അകന്നുകഴിയുന്ന ഇവര്‍ വലിയ ഒരു നിലയത്തിനുള്ളിലെ വീട്ടിലാണ് താമസിച്ചിരുന്നത്. അതുകൊണ്ടുതന്നെ പരിസരവാസികള്‍ക്ക് നാനി ബാല മരിച്ചവിവരം അറിയുകയോ ദുര്‍ഗന്ധം വമിക്കുകയോ ചെയ്തില്ല. നാട്ടുകാരില്‍ ചിലര്‍ നാനി ബാലയെ അന്വേഷിച്ചപ്പോള്‍ സുഖമില്ലാതെ കിടക്കുകയാണെന്നായിരുന്നു മറുപടി. ഇതില്‍ സംശയം തോന്നിയ നാട്ടുകാര്‍ ഒടുവില്‍ സംഘമായെത്തി പരിശോധിച്ചപ്പോഴാണ് അസ്ഥികൂടം കണ്ടെത്തിയത്. ഇരുട്ടു നിറഞ്ഞ വൃത്തിയില്ലാത്ത മുറിയിലായിരുന്നു അസ്ഥികൂടം സൂക്ഷിരുന്നത്. സ്ഥിരവരുമാനമൊന്നും ഇല്ലാത്ത ഇവര്‍ ചെലവു കുറഞ്ഞ ജീവിതം നയിക്കുന്നവരാണെന്നും പറയുന്നു. ഇവര്‍ക്ക് മാനസിക പ്രശ്നങ്ങള്‍ ഉള്ളതായും വിവരമുണ്ട്.