എട്ടുവയസ്സുകാരിയെകൊണ്ട് ഭിക്ഷാടനം നടത്തിയാള്‍ പിടിയില്‍

183

തിരുവനന്തപുരം: എട്ടുവയസ്സുകാരിയെകൊണ്ട് ഭിക്ഷാടനം നടത്തിയാളെ തമ്പാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിക്ക് ഭിക്ഷാടന മാഫിയയുമായി ബന്ധമുണ്ടോയെന്ന് അന്വേഷിച്ചുവരുകയാണെന്ന് തമ്പാനൂര്‍ പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുമായി ഒരാഴാചയായി വൃദ്ധന്‍ തമ്പാനൂരില്‍ ഭിക്ഷയാചിക്കുന്നത് ശ്രദ്ധയിപ്പെട്ട ഓട്ടോറിക്ഷ െ്രെഡവര്‍മാരാണ് വിവരം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിക്കുന്നത്. ഇവര്‍ നല്‍കിയ വിവരത്തിന്രെ അടിസ്ഥാനത്തിലാണ് വൃദ്ധനെ കസ്റ്റഡയിലെടുത്തത്. കുട്ടിയെ ഒരു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. വൃദ്ധന്‍ ബധിരനും മൂകനുമാണ്. ആഗ്രയിലാണ് വീടെന്ന് കുട്ടി പൊലീസിന് പറഞ്ഞു.
പിടിയിലായ ആള്‍ കുട്ടിയുടെ കുടുംബാംഗമല്ലെന്ന് വ്യക്തമായട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കുട്ടിയെ കൊണ്ട് ഭിക്ഷാടനം നടത്തിയ കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. കൂട്ടിയുടെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനായി തമ്പാനൂര്‍ പൊലീസ് ആഗ്രയിലേക്ക് പോകുന്നുണ്ട്.

NO COMMENTS

LEAVE A REPLY