ഒന്‍പത് ലക്ഷം രൂപയുടെ പുതിയ 2000 നോട്ടുമായി മൂന്ന് പേര്‍ പിടിയില്‍

230

ഹൈദരാബാദ്: ഒന്‍പത് ലക്ഷം രൂപയുടെ പുതിയ 2000 നോട്ടുമായി മൂന്ന് പേര്‍ പിടിയില്‍. ആന്ധ്രയിലെ നെല്ലൂരില്‍ നിന്നുമാണ് മധാപൂര്‍ പോലീസ് ഇവരെ പിടികൂടിയത്. അസാധുവാക്കിയ നോട്ടുകള്‍ 23 ശതമാനത്തിന് മാറി കൊടുക്കുന്നതിനായാണ് നഗരത്തിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. അശോക്, സൈദ് ഷാനവാസ്, എം ഡി മസ്താന്‍ എന്നിവരേയാണ് ഹൈദരാബാദ് പോലീസ് കസ്റ്റഡിയിലെടുത്തത്. പണത്തിന്റെ ഉറവിടം തെളിയിക്കാന്‍ ഇവര്‍ക്ക് സാധിക്കാത്തതിനാല്‍ പിടിച്ചെടുത്ത പണം ആദായ നികുതി അധികൃതര്‍ക്ക് നല്‍കി. ജൂബിലി ഹില്‍സില്‍ ബൈക്കില്‍ സഞ്ചരിച്ചിരുന്ന ഇവരെ സംശയം തോന്നിയതിനാല്‍ പൊലീസ് പരിശോധിച്ചപ്പോഴാണ് നോട്ടുകള്‍ കണ്ടെടുത്തത്. പിന്നീട് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് ഇവര്‍ പണം മാറ്റി വാങ്ങുന്നതിനാണ് എത്തിയത് എന്ന് സമ്മതിച്ചത്. പിടിയിലായ മൂന്ന് പേരും നെല്ലൂര്‍ സ്വദേശികളാണ്. എന്നാല്‍ എവിടെ നിന്നാണ് ഇവര്‍ക്ക് പണം ലഭിച്ചതെന്ന് വ്യക്തമല്ല. ഇവര്‍ക്ക് ഏതെങ്കിലും ബാങ്കുമായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് പരിശോധിച്ച്‌ വരികയാണെന്ന് പൊലീസ് അറിയിച്ചു.

NO COMMENTS

LEAVE A REPLY