കോടാലി ശ്രീധരന്‍റെ മകനെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍

201

കുഴല്‍പണ ഇടപാടുകാരന്‍ കോടാലി ശ്രീധരന്‍റെ മകനെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്നു പേര്‍ കൂടി അറസ്റ്റില്‍. ഗുണ്ടാസംഘത്തില്‍ പെട്ടവരാണ് പിടിയിലായത്. കോടാലി ശ്രീധരന്‍റെ മകനെ തട്ടിക്കൊണ്ടുപോയത് കഴിഞ്ഞ മാസം 31 നാണ്.ഇയാളുടെ പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഭവത്തില്‍ കലാശിച്ചത്. കോടാലി ശ്രീധരന്‍ വാങ്ങിയ പണം തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് നല്‍കിയ ക്വട്ടേഷനാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ഇതുമായി ബന്ധപ്പെട്ട് നേരത്തെ ഗുണ്ടാ സംഘാങ്ങമായ ഒരാള്‍ അറസ്റ്റിലായിരുന്നു.ഇയാള്‍ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ പേരെ പിടികൂടിയത്. കൊടുവള്ളി സ്വദേശി മുസ്തഫ, തോട്ടുങ്കര സ്വദേശി അബ്‍ദുള്‍ റഫീഖ്, കോടമംഗലം സ്വദേശി സിബി ചന്ദ്രന്‍ എന്നിവരാണ്പിടിയിലായത്. ഇന്നോവാ കാറിലെത്തിയ എട്ടംഗ സംഘമാണ് ശ്രീധരന്‍റെ മകനെ കടത്തിയതെന്നും വിവരം ലഭിച്ചിട്ടുണ്ട്. പ്രതികളുടെ ഫോണ്‍ ലൊക്കേഷന്‍ വച്ച്‌ ബാഗ്ളൂര്‍ വരെ അന്വേഷണം ചെന്നിരുന്നു. കൂടുതല്‍ പേര്‍ സംഭവത്തില്‍ പങ്കാളികളാണെന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്.കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പ് പിടിയിലായവരെ കോടാലി ശ്രീധരന്‍റെ കുടമുണ്ടയിലെ വീട്ടിലെത്തിച്ച്‌ തെളിവെടുത്തു.