ജലനിധി മേഖലാ ഓഫിസില്‍ നിന്ന് പണം രൂപ തട്ടിയെടുത്ത കേസില്‍ ഒരാള്‍ കൂടി പിടിയില്‍

149

മലപ്പുറം • ബാങ്കിങ് രേഖകളില്‍ കൃത്രിമം നടത്തി ജലനിധി മേഖലാ ഓഫിസില്‍നിന്ന് 6.13 കോടി രൂപ തട്ടിയെടുത്ത കേസില്‍ ഒരാള്‍ കൂടി പിടിയില്‍. മുഖ്യപ്രതിയും ജലനിധിയിലെ താല്‍ക്കാലിക അക്കൗണ്ടന്റുമായ നീലേശ്വരം കൃഷ്ണപുരം വീട്ടില്‍ പ്രവീണ്‍കുമാറിന്‍റെ (40) സഹോദരന്‍ മിഥുന്‍ കൃഷ്ണ (24) ആണ് അറസ്റ്റിലായത്. പ്രവീണ്‍ കുമാറിനെ ഒളിച്ചുതാമസിക്കാന്‍ സഹായിക്കുകയും അന്വേഷണം തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തതിനാണ് അറസ്റ്റ്. മിഥുന്‍ കൃഷ്ണയെ കോടതി റിമാന്‍ഡ് ചെയ്തു. പത്തിന് അറസ്റ്റിലായ പ്രവീണ്‍കുമാറിന്‍റെ ഭാര്യ ദീപയും (35) റിമാന്‍ഡിലാണ്. മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ 41 പഞ്ചായത്തുകളിലെ പദ്ധതികളുടെ നടത്തിപ്പാണ് മലപ്പുറം മേഖലാ ഓഫിസ് കൈകാര്യം ചെയ്യുന്നത്.
പദ്ധതികള്‍ക്കു പണം അനുവദിച്ചുകൊണ്ടുള്ള നടപടിക്രമത്തില്‍ പ്രവീണിന്റെയും ദീപയുടെയും പേരിലുള്ള സ്ഥാപനത്തിന്‍റെ അക്കൗണ്ട് നമ്ബര്‍ ചേര്‍ത്ത് പല തവണയായി പണം തട്ടിയെന്നാണു കേസ്. സംഭവത്തില്‍ വകുപ്പുതല അന്വേഷണം പൂര്‍ത്തിയായിട്ടുണ്ട്.