70 ലക്ഷം രൂപയുടെ 100 രൂപ നോട്ടുകളുമായി ഡോക്ടര്‍ അറസ്റ്റില്‍

206

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പഹാര്‍ഗഞ്ജില്‍ 70 ലക്ഷം രൂപയുടെ 100 രൂപ നോട്ടുകളുമായി ശിശുരോഗ വിദഗ്ധന്‍ പിടിയിലായി. നല്ലല്‍ എന്നയാളാണ് അറസ്റ്റിലായത്. നോട്ട് കെട്ടുകള്‍ കാറില്‍ അടുക്കിവെക്കുന്നത് വഴിയിലൂടെ നടന്നുപോയ ഒരാളുടെ ശ്രദ്ധയില്‍ പെടുകയും ഇയാള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. 69,86,000 രൂപ വില വരുന്ന 100 ന്റെ നോട്ടുകളാണ് ഇയാളുടെ പക്കല്‍ നിന്ന് കണ്ടെടുത്തത്. കാറില്‍ പോകുന്ന വഴി ട്രാഫിക് പോലീസ് തടയുകയും കാര്‍ പരിശോധിക്കുകയുമായിരുന്നു. പണത്തോടൊപ്പം ഡോക് ടറെ കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം 3.30 ഓടെയായിരുന്നു സംഭവം. സുഹൃത്തായ ബിസിനസ്സുകാരന്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ച പണമാണിതെന്നാണ് ഡോക് ടര്‍ പോലീസിനോട് പറഞ്ഞത്. രജൗറി ഗാര്‍ഡനിലുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് പണം തിരിച്ചുകൊടുക്കാനായി പോകുകയായിരുന്നുവെന്നും നല്ലല്‍ പറഞ്ഞു. പോലീസ് വിഷയം ആദായനികുതി വകുപ്പിന് കൈമാറിയിരിക്കുകയാണ്.