ഭാര്യയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍

148

കൊല്ലം: ഭാര്യയെ മര്‍ദ്ദിച്ച്‌ അവശയാക്കിയ ശേഷം കിണിലിട്ട് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കൊല്ലം പാരിപ്പള്ളി സ്വദേശി വിജയകുമാര്‍ ആണ് പിടിയിലായത്. പാരിപ്പള്ളി പുലിക്കുഴി സ്വദേശി സുഗന്ധിയെ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 11 നാണ് വീട്ടിലെ കിണറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് വിജയകുമാറാണ് പൊലീസിനെയും നാട്ടുകാരെയും അറിയിച്ചത്.
സാമ്ബത്തിക പ്രയാസം മൂലം ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തില്‍ പൊലീസ് കേസെടുത്തു. എന്നാല്‍ സംഭവത്തില്‍ അസ്വാഭാവികത ആരോപിച്ച്‌ നാട്ടുകാര്‍ കളക്ടര്‍ക്ക് നല്‍കിയ പരാതിയെത്തുടര്‍ന്ന് കേസില്‍ പുനരന്വേഷണം നടത്തിയത്. ഇവരുടെ എട്ടുവയസുകാരിയായ മകളുടെ മൊഴിയും കേസില്‍ നിര്‍ണ്ണായകമായി. സ്ഥിരമായി മദ്യപിച്ചെത്തുന്ന വിജയകുമാര്‍ സുഗന്ധിയെ മര്‍ദ്ദിക്കുക പതിവാണ്.സംഭവ ദിവസം ഇയാള്‍ മര്‍ദ്ദിച്ച ശേഷം ഭാര്യയെ കിണറ്റിലെറിഞ്ഞു. വിവരം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് മകളെയും ഭീഷണിപ്പെടുത്തി. നേരത്തെ നിരവധി അടിപിടി കേസുകളില്‍ കൊല്ലത്തെ വിവിധ സ്റ്റേഷനുകളില്‍ വിജയകുമാറിനെതിരെ കേസുകളുണ്ട്.