ഡല്‍ഹി സര്‍വകലാശാലയില്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചത് എ.ബി.വി.പി പ്രവര്‍ത്തകരെന്ന് അരവിന്ദ് കെജ്രിവാള്‍

224

ന്യുഡല്‍ഹി: ഡല്‍ഹി സര്‍വകലാശാലയില്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചത് എ.ബി.വി.പി പ്രവര്‍ത്തകരെന്ന് അരവിന്ദ് കെജ്രിവാള്‍. ഡല്‍ഹി യൂണിവേഴ്സിറ്റിയിലേക്ക് മുദ്രാവാക്യം വിളിക്കാന്‍ ബി.ജെ.പിയും എ.ബി.വി.പിയും പ്രവര്‍ത്തകരെ പറഞ്ഞു വിട്ടു. മുദ്രാവാക്യം വിളിച്ച ശേഷം സംഭവ സ്ഥലത്ത് നിന്ന് ഇവര്‍ ഉടന്‍ കടന്നു കളഞ്ഞെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്നാരോപിച്ച്‌ നിരപരാധികളെ തല്ലിച്ചതയ്ക്കുകയായിരുന്നെന്നും കെജ്രിവാള്‍ പറഞ്ഞു.
ജെ.എന്‍.യുവില്‍ നടന്നതിന്‍റെ ആവര്‍ത്തനമാണ് ഡല്‍ഹി സര്‍വകലാശാലയിലും നടന്നത്. അതിന്‍റെ വീഡിയോ സഹിതമുള്ള തെളിവുകള്‍ പുറത്ത് വന്നിട്ടും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. എന്തുകൊണ്ടാണ് അവരെ പിടിക്കാത്തത്. കാരണം അവര്‍ക്ക് അനിനനുസരിച്ചുള്ള ആളുകള്‍ ഇവിടെയുണ്ടെന്നും കെജ്രിവാള്‍ പറഞ്ഞു. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ലഫ്. ഗവര്‍ണറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെജ്രിവാള്‍ വ്യക്തമാക്കി. ദേശവിരുദ്ധ മുദ്രാവാക്യം വിരുദ്ധ മുദ്രാവാക്യം വിളിച്ചവരെ അറസ്റ്റ് ചെയ്യണം. അവരെ അറസ്റ്റ് ചെയ്താല്‍ ഇതിന് പിന്നില്‍ ബി.ജെ.പിക്കാരാണെന്ന് ജനങ്ങള്‍ക്ക് മനസിലാകും. ഗുര്‍മെഹര്‍ കൗറിനെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയവര്‍ക്കെതിശര എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത് നല്ല കാര്യമാണെന്നും കെജ്രിവാള്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY