അരവിന്ദ് കെജ്‍രിവാളിന്‍റെ ഗുജറാത്ത് സന്ദര്‍ശനത്തിനെതിരെ സംസ്ഥാനത്ത് പലയിടത്തും പ്രതിഷേധം

215

അഹമ്മദാബാദ്: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്റെ ഗുജറാത്ത് സന്ദര്‍ശനത്തിനെതിരെ സംസ്ഥാനത്ത് പലയിടത്തും പ്രതിഷേധം തുടങ്ങി. കെജ്‍രിവാളിന്റെ ചിത്രം ഉസാമ ബിന്‍ ലാദന്‍, ഹാഫിസ് സഈദ്, ബുര്‍ഹാന്‍ വാനി എന്നിവരുടെ ചിത്രത്തിനൊപ്പം ആലേഖനം ചെയ്ത പോസ്റ്ററുകള്‍ പലഭാഗത്തും പ്രത്യക്ഷപ്പെട്ടു തുടങ്ങി.
പാകിസ്ഥാന്റഎ ഹീറോകള്‍ എന്നെഴുതിയിരിക്കുന്ന പോസ്റ്ററുകള്‍ ആരുടെ വകയാണെന്ന് പക്ഷേ അതിലൊന്നും രേഖപ്പെടുത്തിയിട്ടുമില്ല. ആം ആദ്മി പ്രവര്‍ത്തകര്‍ ഇത്തരം പോസ്റ്ററുകള്‍ കണ്ടുപിടിച്ച് നീക്കം ചെയ്യുന്ന തിരിക്കിലാണിപ്പോള്‍. നേരത്തെ കഴിഞ്ഞ മാസം അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സേന നടത്തിയ സര്‍ജിക്കല്‍ ആക്രമണത്തിന്റെ തെളിവുകള്‍ പുറത്തുവിടണമെന്ന കെജ്‍രിവാളിന്റെ ആവശ്യമാണ് ഇപ്പോഴത്തെ പ്രതിഷേധങ്ങള്‍ക്ക് കാരണമായി പറയപ്പെടുന്നത്. വരുന്ന വ്യാഴാഴ്ചാണ് സൂറത്തിലെ റാലിയെ അഭിസംബോധന ചെയ്ത് കെജ്‍രിവാള്‍ സംസാരിക്കാനെത്തുന്നത്. പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ അസഹിഷ്ണുത പൂണ്ട ബിജെപിയാണ് ഇത്തരം സംഭവങ്ങള്‍ക്ക് പിന്നിലെന്നാണ് ആം ആദ്മി പാര്‍ട്ടി ആരോപിക്കുന്നത്. എന്നാല്‍ ഇത് ബിജെപി ചെയ്തതല്ലെന്നും എന്നാല്‍ അത് ചെയ്തത് രാജ്യ സ്നേഹികളാണെന്നുമായിരുന്നു ബിജെപി വക്താവ് ഭരത് പാണ്ഡ്യയുടെ വിശദീകരണം. അന്താരാഷ്ട്ര അതിര്‍ത്തി പങ്കിടുന്ന പാകിസ്ഥാനിലെ ജനങ്ങളെ കെജ്‍രിവാളിന്റെ പ്രസ്താവന രോഷാകുലരാക്കിയെന്നും സൈന്യത്തിനെതിരെ സംസാരിക്കുന്നത് ഗുജറാത്തിലെ ജനങ്ങള്‍ സഹിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS

LEAVE A REPLY