കെജ്‍രിവാളിന് അറസ്റ്റ് വാറണ്ട്

178

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്യാഭ്യാസ യോഗ്യത ചോദ്യം ചെയ്ത ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് അസം കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന് കാണിച്ച് അസമിലെ ബി.ജെ.പി നേതാവ് നല്‍കിയ ഹര്‍ജിയിലാണ് നടപടി. കേസില്‍ ജനുവരി 30ന് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടും കെജ്‍രിവാള്‍ അനുസരിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. 10,000 രൂപ കോടതിയില്‍ കെട്ടിവയ്ക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഈ മാസം 23ന് ദില്ലി മുന്‍സിപ്പല്‍ കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാല്‍ കോടതിയില്‍ ഹാജരാകാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് കെജ്‍രിവാളിന്റെ അഭിഭാഷകന്‍ നല്‍കിയ അപേക്ഷ കോടതി തള്ളി. കേസ് അടുത്ത മാസം എട്ടിന് പരിഗണിക്കും. നരേന്ദ്രമോദി 12ാം ക്ലാസ് വരെ മാത്രമേ പഠിച്ചിട്ടുള്ളൂവെന്നും ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നുമായിരുന്നു കെജ്‍രിവാളിന്റെ ട്വീറ്റ്.

NO COMMENTS

LEAVE A REPLY