മോഡിയുടെ ഭരണത്തില്‍ കര്‍ഷകരും സൈനികരും ജീവന്‍ വെടിയുകയാണെന്ന് കെജ്രിവാള്‍

210

ന്യുഡല്‍ഹി: വിമുക്ത ഭടന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കടന്നാക്രമിച്ച്‌ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. മോഡിയുടെ ഭരണത്തില്‍ കര്‍ഷകരും സൈനികരും ജീവന്‍ വെടിയുകയാണെന്ന് കെജ്രിവാള്‍ ആരോപിച്ചു. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ സ്കീം നടപ്പാക്കിയെന്ന് മോഡി നുണ പറയുകയാണ്. സ്കീം കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയിരുന്നുവെങ്കില്‍ രാം കിഷന്‍ ഗ്രേവല്‍ എന്ന വിമുക്ത ഭടന് ആത്മഹത്യ ചെയ്യേണ്ടിവരില്ലായിരുന്നുവെന്ന് കെജ്രിവാള്‍ ട്വീറ്റ് ചെയ്തു. അതിര്‍ത്തിക്കു പുറത്തുനിന്നുള്ള ശത്രുക്കള്‍ക്കെതിരെ പോരാടുന്ന സൈന്യത്തിന് അവരുടെ അവകാശങ്ങള്‍ക്കായി രാജ്യത്തിനുള്ളിലും പോരാട്ടം നടത്തേണ്ടിവരുന്നത് അത്യന്തം ഖേദകരമാണ്. രാജ്യം മുഴുവന്‍ സൈന്യത്തിനു പിന്നില്‍ അണിനിരക്കണമെന്നും കെജ്രിവാള്‍ പറഞ്ഞു. രാം കിഷന്‍ ഗ്രേവലിന്‍റെ സംസ്കാര ചടങ്ങില്‍ കെജ്രിവാള്‍ പങ്കെടുത്തേക്കുമെന്നും സൂചനയുണ്ട്. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ആരോപിച്ചാണ് ഗ്രേവല്‍ ഇന്നലെ വിഷം കഴിച്ച്‌ ആത്മഹത്യ ചെയ്തത്.

NO COMMENTS

LEAVE A REPLY