അരവിന്ദ് കേജ്​രിവാളിനു നേരെ മഷിയെറിഞ്ഞ രണ്ട് എബിവിപിക്കാരെ അറസ്റ്റു ചെയ്തു

184

ബിക്കാനീര്‍ • ഡല്‍ഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കേജ്​രിവാളിനു നേരെ മഷിയെറിഞ്ഞ രണ്ട് എബിവിപിക്കാരെ അറസ്റ്റു ചെയ്തു. ഇന്ത്യന്‍ സൈന്യം പാക്ക് ഭീകരര്‍ക്കു തിരിച്ചടി നല്‍കിയതിനു തെളിവുണ്ടോയെന്നു കേജ്​രിവാള്‍ ചോദിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു മഷിയേറ്.കൊല്ലപ്പെട്ട എഎപി പ്രവര്‍ത്തകന്റെ വീടു സന്ദര്‍ശിക്കാനാണു കേജ്​രിവാള്‍ ബിക്കാനീറിലെത്തിയത്. മഷിയെറിഞ്ഞവര്‍ക്കു ഡല്‍ഹി മുഖ്യമന്ത്രി ട്വിറ്ററില്‍ ആശംസ നേര്‍ന്നു.