ഇറോം ശര്‍മിള സമരം നിര്‍ത്തിയതിനുപിന്നാലെ മണിപ്പൂരില്‍ മറ്റൊരു യുവതി നിരാഹാരസമരം തുടങ്ങി

243

ഇംഫാല്‍: മണിപ്പൂരില്‍ സൈനികര്‍ക്ക് പ്രത്യേക അധികാരങ്ങള്‍ നല്‍കുന്ന നിയമം പിന്‍വലിക്കുന്നതിന് 16 വര്‍ഷമായി തുടരുന്ന നിരാഹാര സമരം ഇറോം ശര്‍മ്മിള പിന്‍വലിച്ചതിനു പിന്നാലെ മറ്റൊരു യുവതി നിരാഹാര സമരം തുടങ്ങി. 32 വയസ്സുള്ള അരംബം റൊബിത ലെയ്മയാണ് ഇന്ന് രാവിലെ പത്ത് മണി മുതല്‍ സമരം തുടങ്ങിയത്.
ഇംഫാലിലെ കമ്മ്യൂണിറ്റി ഹാളിലാണ് സമരം. ഇവര്‍ക്ക് പത്തും നാലും വയസ്സുള്ള മക്കളുണ്ട്. മക്കളുടെ ഭാവി കണക്കിലെടുത്ത് അരംബം സമരത്തില്‍ നിന്ന് പിന്മാറണമെന്നാണ് ഇംഫാലിലെ സന്നദ്ധ സംഘടനകളുടെ ആവശ്യം. ചൊവ്വാഴ്ചയാണ് ഇറോം ശര്‍മ്മിള 16 വര്‍ഷം നീണ്ട നിരാഹാര സമരം അവസാനിപ്പിച്ചത്.

NO COMMENTS

LEAVE A REPLY