തിരുവനന്തപുരം മെഡിക്കൽ കോളേജിൽ റിസർച്ച് അസിസ്റ്റന്റ് കരാർ നിയമനം

23

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ റിസർച്ച് അസിസ്റ്റന്റ് തസ്തികയിലേക്ക് കരാർ നിയമനം നടത്തുന്നു. ശാസ്ത്ര വിഷയത്തിലോ ബന്ധപ്പെട്ട വിഷയത്തിലോ ബിരുദവും, മൂന്ന് വർഷത്തെ പ്രവർത്തി പരിചയം അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയത്തിൽ പി.ജി യാണ് യോഗ്യത.

പ്രായപരിധി 30 വയസ്. ശമ്പളം മാസം 31,000 രൂപ. കരാർ കാലാവധി ഒരു വർഷം. ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷകൾ 22ന് വൈകിട്ട് മൂന്നിന് മുൻപ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ തപാൽ വഴിയോ, ഇ-മെയിൽ വഴിയോ, നേരിട്ടോ നൽകണം.

NO COMMENTS