നെടുമങ്ങാട്‌ സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂൾ പ്രവേശനത്തിന് അപേക്ഷിക്കാം

15

നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ എട്ടാം ക്ലാസ് പ്രവേശനത്തിന് www.polyadmission.org/ths എന്ന ലിങ്ക് വഴി ഏപ്രിൽ മൂന്ന് വരെ ഓൺലൈനായി അപേക്ഷിക്കാം. 120 പേർക്ക് പ്രവേശനം ലഭിക്കും. പൊതുവിഷയങ്ങളോടൊപ്പം എഞ്ചിനീയറിംഗ് ട്രേഡുക ളിലും സാങ്കേതിക വിദ്യാഭ്യാസം കുട്ടികൾക്ക് ലഭിക്കും.

പോളിടെക്‌നിക് കോളേജ് പ്രവേശനത്തിനു 10 ശതമാനം സീറ്റ് സംവരണം, ടെക്‌നിക്കൽ ഹൈസ്‌കൂളുകൾക്ക് പ്രത്യേകമായി സംസ്ഥാന കലാ-കായിക-ശാസ്ത്ര മേളകൾ, ടി.എച്ച്.എസ്.എൽ.സി യോഗ്യത ഐ.ടി.ഐ യോഗ്യതയ്ക്ക് തുല്യമായി പരിഗണിച്ച് പി.എസ്.സി വഴി സർക്കാർ സ്ഥാപനങ്ങളിൽ നിയമനത്തിന് സാധ്യത എന്നിവ ടെക്നിക്കൽ ഹൈസ്കൂൾ പഠനത്തെ കൂടുതൽ ആകർഷകമാക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7907788350, 9037183080, 9400006460.

NO COMMENTS

LEAVE A REPLY