ഉന്നതവിദ്യാഭ്യാസ ഗ്രാന്റിന് അപേക്ഷിക്കാം

146

കേരള തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായവരുടെ മക്കൾക്ക് 2019-20 വർഷത്തേക്കുള്ള ഉന്നത വിദ്യാഭ്യാസ ഗ്രാന്റിന് അപേക്ഷിക്കാം.

പ്ലസ് വൺ/ ബി.എ/ ബി.കോം/ ബി.എസ്‌സി/ എം.എ/ എം.കോം (പാരലൽ സ്ഥാപനങ്ങളിൽ പഠിക്കുന്നവർ അപേക്ഷിക്കേണ്ടതില്ല)/ എം.എസ്.ഡബ്ലിയു/ എം.എസ്‌സി/ ബി.എഡ്/ പ്രൊഫഷണൽ കോഴ്‌സുകളായ എഞ്ചിനിയറിംഗ്/ എം.ബി.ബി.എസ്/ ബി.ഡി.എസ്/ ഫാംഡി/ ബി.എസ്‌സി നഴ്‌സിംഗ്/ പ്രൊഫഷണൽ പി.ജി കോഴ്‌സുകൾ/ പോളിടെക്‌നിക് ഡിപ്ലോമ/ റ്റി.റ്റി.സി/ ബി.ബി.എ/ ഡിപ്ലോമ ഇൻ നഴ്‌സിംഗ്/ പാരാമെഡിക്കൽ കോഴ്‌സ്/ എം.സി.എ/ എം.ബി.എ/ പി.ജി.ഡി.സി.എ/ എഞ്ചിനിയറിംഗ് (ലാറ്ററൽ എൻട്രി) അഗ്രിക്കൾച്ചർ/ വെറ്ററിനറി/ ഹോമിയോ/ ബി.ഫാം/ ആയുർവേദം/ എൽ.എൽ.ബി (3 വർഷം, 5 വർഷം) ബി.ബി.എം/ ഫിഷറീസ്/ ബി.സി.എ/ ബി.എൽ.ഐ.എസ്.സി/ എച്ച്.ഡി.സി ആന്റ് ബി.എം/ ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്‌മെന്റ്/ സി.എ ഇന്റർമീഡിയേറ്റ് കോഴ്‌സുകൾക്ക് പഠിക്കുന്നവർ യോഗ്യതാ കോഴ്‌സിനുള്ള സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം അപേക്ഷിക്കണം.

പോളിടെക്‌നിക്ക് ഗ്രാന്റ് ആദ്യ വർഷം അപേക്ഷിക്കുന്നവർ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ കോപ്പിയും ബി.എഡ് വിഭാഗത്തിൽ അപേക്ഷിക്കുന്നവർ ബിരുദത്തിന്റെ മാർക്ക് ലിസ്റ്റും ഹാജരാക്കണം. കുട്ടിയുടേയോ പദ്ധതിയിൽ അംഗമായ തൊഴിലാളിയുടേയോ പേരിലുള്ള ബാങ്ക് അക്കൗണ്ട് നമ്പർ, ഐ.എഫ്.എസ്.സി കോഡ്, ടെലിഫോൺ നമ്പർ സഹിതം ഓഗസ്റ്റ് 30 നകം അപേക്ഷ ബന്ധപ്പെട്ട ജില്ലാ ലേബർ വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർമാരുടെ കാര്യാലയങ്ങളിൽ നൽകണം.

മുൻ അധ്യയന വർഷങ്ങളിൽ ഗ്രാന്റ് ലഭിച്ചിട്ടുള്ളവർ ഗ്രാന്റ് പുതുക്കുന്നതിനുള്ള അപേക്ഷകൾ ബന്ധപ്പെട്ട ജില്ലാ ലേബർ വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർമാരുടെ കാര്യാലയങ്ങളിൽ സമർപ്പിക്കണം. ഫോറം തപാൽ മാർഗം ആവശ്യമുള്ളവർ സന്തം മേൽവിലാസമെഴുതി അഞ്ച് രൂപ സ്റ്റാമ്പ് പതിപ്പിച്ച് 22 X 10 സെന്റിമീറ്റർ വലിപ്പമുള്ള കവർ സഹിതം അപേക്ഷിച്ചാൽ ബന്ധപ്പെട്ട ജില്ലാ ലേബർ വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർമാരുടെ കാര്യാലയങ്ങളിൽ നിന്നും, തപാൽ മാർഗ്ഗവും, നേരിട്ടും ലഭിക്കും.

പൂരിപ്പിച്ച അപേക്ഷകൾ അപേക്ഷകരുടെ രക്ഷകർത്താവ് ജോലി ചെയ്യുന്ന സ്ഥാപനം സ്ഥിതിചെയ്യുന്ന ജില്ലയിലെ ലേബർ വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർമാർക്ക് സമയപരിധിക്കുള്ളിൽ അയച്ചുകൊടുക്കണം. സമയപരിധി കഴിഞ്ഞ് ലഭിക്കുന്നതും നേരിട്ട് ലേബർ വെൽഫെയർ ഫണ്ട് കമ്മീഷണറുടെ കാര്യാലയത്തിലേക്ക് അയക്കുന്നതുമായ അപേക്ഷകൾ പരിഗണിക്കില്ല.

NO COMMENTS