തീരനൈപുണ്യ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

97

കൊച്ചി: സാഫ് (സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമന്‍) ജില്ലാ നോഡല്‍ ഓഫീസ് 2019-20 കാലയളവില്‍ നടപ്പിലാക്കുന്ന തീരനൈപുണ്യ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകര്‍ മിനിമം പ്ലസ് ടു പാസായ 18 നും 35 നും മധ്യേ പ്രായമുളള മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വനിതകളായിരിക്കണം. കോഴ്‌സ് വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് പ്രതിമാസം സ്റ്റൈപ്പന്റ് ലഭിക്കും. കോഴ്‌സ് കാലാവധി രണ്ട് മാസം. പരിശീലനവുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍, യൂണിഫോം, പാസ്‌പോര്‍ട്ട് എന്നിവ സൗജന്യമായി ലഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9446443338, 9496759609. അപേക്ഷാ ഫോറവും മാര്‍ഗ നിര്‍ദേശങ്ങളും www.safkerala.org വെബ്‌സൈറ്റില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ ആഗസ്റ്റ് ഒമ്പതിന് മുമ്പായി അതത് മത്സ്യഭവന്‍ ഓഫീസര്‍/നോഡല്‍ ഓഫീസര്‍, സാഫ് എറണാകുളത്തിന് സമര്‍പ്പിക്കണം.

NO COMMENTS