ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ അപേക്ഷകൾ ക്ഷണിച്ചു.

127

തിരുവനന്തപുരം : വിനോദസഞ്ചാര വകുപ്പിനു കീഴിലുള്ള ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ തിരുവനന്തപുരം സെന്ററിൽ 2019-20 അധ്യായന വർഷത്തെ പി.എസ്.സി അംഗീകൃത തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ, ഫുഡ് ആൻഡ് ബീവറേജ് സർവീസ്, ഫുഡ് പ്രൊഡക്ഷൻ എന്നിവയിലാണ് ഒരു വർഷത്തെ കോഴ്‌സ്.

എസ്.എസ്.എൽ.സിയാണ് യോഗ്യത. അപേക്ഷകൾ 31നകം കുറവൻകോണത്തെ സെന്ററിൽ ലഭിക്കണം. എസ്.സി/ എസ്.ടി/ ഒ.ഇ.സി വിദ്യാർത്ഥികൾക്ക് സ്റ്റൈപന്റോടുകൂടി പഠനം സൗജന്യമാണ്. മറ്റ് വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികൾക്ക് നിയമാനുസൃത ഫീസ് ഇളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫീസിൽ ലഭിക്കും. ഫോൺ: 0471 – 2728340.

NO COMMENTS