എം.ടെക് സ്‌പോൺസേർഡ് സീറ്റ് പ്രവേശനത്തിന് അപേക്ഷിക്കാം

158

എറണാകുളം : സംസ്ഥാന സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിലുള്ള മോഡൽ എൻജിനീയറിംഗ് കോളേജ്, എറണാകുളം (ഫോൺ: 0484-2575370) www.mec.ac.in, കോളേജ് ഓഫ് എൻജിനീയറിംഗ്, ചെങ്ങന്നൂർ (ഫോൺ: 0479-2451424) www.ceconline.edu, കോളേജ് ഓഫ് എൻജിനീയറിംഗ്, കരുനാഗപ്പള്ളി (ഫോൺ: 0476-2665935) www.ceknpy.ac.in, കോളേജ് ഓഫ് എൻജിനീയറിംഗ്, ചേർത്തല (ഫോൺ: 0478-2553416) www.cectl.ac.in, കോളേജ് ഓഫ് എൻജിനീയറിംഗ്, അടൂർ (ഫോൺ: 04734-231995) www.ceadoor.ihrd.ac.in, കോളേജ് ഓഫ് എൻജിനീയറിംഗ്, കല്ലൂപ്പാറ (ഫോൺ: 0469-2677890) www.cek.ac.in, കോളേജ് ഓഫ് എൻജിനീയറിംഗ്, പൂഞ്ഞാർ (ഫോൺ: 04822-271737) www.cep.ac.in എന്നീ ഏഴ് എൻജിനീയറിംഗ് കോളേജുകളിൽ എം.ടെക് സ്‌പോൺസേർഡ് സീറ്റിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

അതത് കോളേജിന്റെ വെബ്‌സൈറ്റിൽ നിന്ന് അപേക്ഷകൾ ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷയും മറ്റ് അനുബന്ധ രേഖകളും 600 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റും (എസ്.സി/എസ്.റ്റിക്ക് 300 രൂപ) സഹിതം ജൂൺ 15 ന് വൈകിട്ട് അഞ്ചിന് മുമ്പ് അതത് കോളേജിൽ എത്തിക്കണം. വിശദവിവരങ്ങൾ www.ihrd.ac.in ലെ പ്രോസ്‌പെക്ടസിൽ ലഭ്യമാണ്.

NO COMMENTS