മരട് നഗരസഭാ വൈസ് ചെയര്‍മാന്‍ ആന്റണി ആശാന്‍പറമ്പിലിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

232

കൊച്ചി • റിയല്‍ എസ്റ്റേറ്റ് നിര്‍മാണ കരാര്‍ നേടാനായി ഐഎന്‍ടിയുസി പ്രവര്‍ത്തകനെ തട്ടിക്കൊണ്ടുപോയി നഗ്നനാക്കി മര്‍ദിച്ചെന്ന കേസില്‍ ഒളിവില്‍ കഴിയുന്ന മരട് നഗരസഭാ വൈസ് ചെയര്‍മാന്‍ ആന്റണി ആശാന്‍പറമ്പിലിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കേസില്‍ ഒന്നാം പ്രതിയാണ് ആന്റണി ആശാന്‍പറമ്പില്‍. നെട്ടൂര്‍ സ്വദേശി എ.എം. ഷുക്കൂര്‍ സമര്‍പ്പിച്ച പരാതിയിലാണു കേസ്.