കലണ്ടറില്‍ നിന്ന് ഗാന്ധിയെ മാറ്റാനുള്ള തീരുമാനം നന്നായി;ഇനി നോട്ടില്‍ നിന്നും മാറ്റുമെന്ന് മന്ത്രി അനില്‍ വിജ്

237

ചണ്ഡിഗഢ്: ഖാദിയില്‍ നിന്ന് ഗാന്ധിയെ മാറ്റിയത് നന്നായിയെന്ന് ഹരിയാന മന്ത്രി അനില്‍ വിജ്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് മഹാത്മ ഗാന്ധിയിലും നല്ല ബ്രാന്‍ഡ് എന്നും മോദി കാരണമാണ് ഖാദിയുടെ കച്ചവടം വര്‍ധിച്ചതെന്നും ഗാന്ധിയുടെ ചിത്രം കറന്‍സി നോട്ടുകളില്‍ നിന്ന് ഭാവിയില്‍ ഒഴിവാക്കുമെന്നും അനില്‍ അഭിപ്രായപ്പെട്ടു. മഹാത്മാ ഗാന്ധിയുടെ ചിത്രം കറന്‍സിയില്‍ വന്ന അന്നു മുതല്‍ അതിന്റെ മൂല്യം ഇടിഞ്ഞു തുടങ്ങിയെന്നും അനില്‍ പൊതുപരിപാടിയില്‍ പറഞ്ഞു. ഹരിയാന സര്‍ക്കാരിലെ ആരോഗ്യം, കായികം, യുവജനക്ഷേമം എന്നിവയുടെ ചുമതലയുള്ള മന്ത്രിയാണ് അനില്‍. എന്നാല്‍ ഇത് അനിലിന്റെ മാത്രം അഭിപ്രായമാണെന്നും പാര്‍ട്ടിയുടേതല്ല എന്നും ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പ്രതികരിച്ചു.

NO COMMENTS

LEAVE A REPLY