ന്യൂസിലാന്‍റിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ആന്‍സി അലി ബാവയുടെ മൃതദേഹം നാട്ടിലെത്തിച്ചു.

172

ന്യൂസിലാന്‍റിലെ ക്രൈസ്റ്റ് ചര്‍ച്ച്‌ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കൊടുങ്ങല്ലൂര്‍ സ്വദേശിനി ആന്‍സി അലി ബാവയുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഇന്ന് പുലര്‍ച്ചെ നെടുമ്ബാശ്ശേരി വിമാനത്താവളത്തിലെത്തിച്ച മൃതദേഹം പിന്നീട് തിരുവള്ളൂരിലുള്ള ഭര്‍ത്താവിന്‍റെ വീട്ടിലേക്ക് കൊണ്ട് പോയി.കൊടുങ്ങല്ലൂരിലെ കമ്മ്യൂണിറ്റി ഹാളില്‍ ആന്‍സി അലിയുടെ മ‍ൃതദേഹം പൊതു ദര്‍ശനത്തിന് വെച്ചു. തുടര്‍ന്ന്‌ ആന്‍സിയുടെ സ്വന്തം വീട്ടിലേക്ക്‌ കൊണ്ടുപോകുന്ന മൃതദേഹം ഉച്ചയോടെ ചേരമാന്‍ ജുമാമസ്ജിദ്‌ ഖബറിസ്‌ഥാനില്‍ സംസ്‌കരിക്കും.

ഭര്‍ത്താവ് അബ്ദുല്‍ നാസറിനൊപ്പം പള്ളിയിലെത്തിയ ആന്‍സി വലതുപക്ഷ ഭീകരവാദിയുടെ വെടിയേറ്റ് വീഴുകയായിയിരുന്നു. ന്യൂസീലന്‍ഡില്‍ കാര്‍ഷിക സര്‍വകലാശാല വിദ്യാര്‍ത്ഥിനിയായിരുന്ന ആന്‍സി. അബ്ദുല്‍ നാസര്‍ അപകടത്തില്‍ നിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. അബ്ദുല്‍ നാസറിന്‌ ക്രൈസ്റ്റ് ചര്‍ച്ചിലെ സൂപ്പര്‍ മാര്‍ക്കറ്റിലാണ് ജോലി .

NO COMMENTS