എട്ടു വയസുകാരിയെ പുള്ളിപ്പുലി കടിച്ചു കൊന്നു.

42

കുടുംബത്തോടൊപ്പം ടെറസില്‍ ഉറങ്ങുകയായിരുന്ന എട്ടു വയസുകാരിയെ പുള്ളിപ്പുലി കടിച്ചു കൊന്നു. പുള്ളിപ്പുലി കുട്ടിയെ കഴുത്തില്‍ പിടിച്ച്‌ വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിക്ക് ഗുജറാത്തിലെ അമ്രേലി ജില്ലയിലാണ് സംഭവം. സവര്‍കുന്ദ്ല താലൂക്കിലെ നേസാദി ഗ്രാമത്തിലെ പയല്‍ ദേവ്ക എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്.

പെണ്‍കുട്ടി മാതാപിതാക്കളോടൊപ്പം ഫാമിലെ വീടിന്റെ ടെറസില്‍ ഉറങ്ങുകയായിരുന്നുവെന്ന് ചീഫ് കണ്‍സര്‍ വേറ്റര്‍ ഓഫ് ഫോറസ്റ്റ് (വന്യജീവി) ഓഫീസർ ദുഷ്യന്ത് വാസവാഡ പറഞ്ഞു.കുട്ടിയുടെ മൃതദേഹം 80 മീറ്റര്‍ അകലെയാണ് കണ്ടെത്തിയത്. പുള്ളിപ്പുലിയെ പിടികൂടാന്‍ പ്രദേശത്ത് കൂടുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

NO COMMENTS